ട്രേഡിങ്ങിൽ തുടങ്ങണമെന്നുണ്ട്, എന്നാലേത് മാർക്കറ്റിംഗ് തുടങ്ങുമെന്ന കൺഫ്യൂഷനിലാണോ? ഇന്നത്തെ കാലത്ത് നിക്ഷേപകരെയും ട്രേഡേഴ്സിനെയും കൂടുതൽ അട്ട്രാക്ട് ചെയ്യുന്ന 3 ടൈപ്പ് മാറ്റർകെറ്റിംഗാണ് Stock marketing, Crypto and Forex. തുടക്കക്കാർക്ക് ഏത് മാർക്കറ്റിംഗ് ചെയ്യണമെന്ന് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായി തോന്നിയേക്കാം.സ്റ്റോക്ക് മാർക്കറ്റിംഗ്, ക്രിപ്റ്റോ ട്രേഡിങ്ങ്, ഫോറെക്സ് ട്രേഡിങ്ങ് എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ വിശദീകരിച്ച് ഏത് ട്രേഡിങാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് കണ്ടെത്താൻ FinFit Academy നിങ്ങളെ സഹായിക്കുന്നു.
What is Stock marketing?
സ്റ്റോക്ക് മാർക്കറ്റിംഗ് എന്നത് കമ്പനികളുടെ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ്. ഇതിനെ “ഓഹരി വിപണി” എന്നും അറിയപ്പെടുന്നു. ഒരു കമ്പനിയുടെ ചെറിയൊരു ഭാഗം വാങ്ങുന്നതിനെയാണ് ഷെയർ വാങ്ങുക എന്ന് പറയുന്നത്. ഒരു കമ്പനി വളരുമ്പോൾ അതിന്റെ ഓഹരി വിലയും വർധിക്കുന്നു, അപ്പോൾ നമുക്ക് ലാഭവും ലഭിക്കുന്നു.ഒരു സ്റ്റോക്ക് മാർക്കറ്റിംഗിൽ നിക്ഷേപകർ, സ്റ്റോക്ക് ബ്രോക്കർ, ക്ലിയറിംഗ് കോർപ്പറേഷൻ എന്നിങ്ങനെ 3 തരം പങ്കാളികളുണ്ടാകും:- നിക്ഷേപകർ: കമ്പനി ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളുമാണ് നിക്ഷേപകർ എന്നറിയപ്പെടുന്നത്.
- സ്റ്റോക്ക് ബ്രോക്കർമാർ: നിക്ഷേപകർക്ക് വേണ്ടി ഷെയറുകൾ വാങ്ങാനും വിൽക്കാനും സഹായിക്കുന്ന ഇന്റർമീഡിയറ്റുകൾ. ഇവർക്ക് സ്റ്റോക്ക് മാർക്കറ്റിൽ നേരിട്ട് ഇടപാടുകൾ നടത്താൻ കഴിയും.
- ക്ലിയറിംഗ് കോർപ്പറേഷൻ: ഇടപാടുകൾ എളുപ്പമാക്കുന്നതിനും, ഷെയറുകളുടെ കൈമാറ്റം ഉറപ്പാക്കുന്നതിനും ക്ലിയറിംഗ് കോർപ്പറേഷൻ സഹായിക്കുന്നു.
What is Crypto Trading?
ഡിജിറ്റൽ കറൻസികളായ ക്രിപ്‌റ്റോകറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് ക്രിപ്റ്റോ ട്രേഡിങ്ങ് എന്നു പറയുന്നത്. ഇതിൽ ട്രേഡ് ചെയ്യുന്നത് ബിറ്റ്‌കോയിൻ, എഥീറിയം, റിപ്പിൾ പോലുള്ള ഡിജിറ്റൽ കോയിനുകളാണ്.കുറഞ്ഞ വിലയ്ക്ക് ഒരു ക്രിപ്‌റ്റോകറൻസി വാങ്ങി, വില കൂടുമ്പോൾ അത് വിൽക്കുക വഴി ലാഭം നേടുന്നു. ഡിജിറ്റൽ കറൻസികളുടെ വില മാർക്കറ്റിംഗ് ഡിമാന്റനുസരിച്ച് വളരെ വേഗത്തിൽ മാറും. ക്രിപ്റ്റോ ട്രേഡിങ്ങ് അറിയാതെ ചെയ്‌താൽ അത് വലിയ നഷ്ടത്തിന് കാരണമായേക്കാം. ഇത് സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ടെക്നിക്കൽ knowledge, emotional discipline and execution strategies എന്നിവ വികസിപ്പിക്കാൻ Finfit Academy ലെ പരിശീലനം നിങ്ങളെ സഹായിക്കുന്നു.What is Forex Trading?
ഫോറെക്സ് മാർക്കറ്റ് ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ പണമിടപാട് നടക്കുന്നതുമായ ഒരു മാർക്കറ്റാണ്. ഒരു രാജ്യത്തിന്റെ കറൻസി മറ്റൊരു രാജ്യത്തിൻറെ കറൻസിയുമായി കൈമാറ്റം ചെയ്യുന്ന മാർക്കറ്റിംഗാണ് ഫോറെക്സ് മാർക്കറ്റിംഗ്. അമേരിക്കൻ ഡോളറിന്റെ ഇന്ത്യൻ രൂപയായി മാറ്റിയെടുക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. മറ്റു മാർകെറ്റിംഗിനെ അപേക്ഷിച്ചിച്ചു ഇതിന് ഇടപാട് ചിലവ് കുറവാണ്. എന്നാൽ, നഷ്ടം സംഭവിച്ചാൽ അത് വളരെ വലുതുമായിരിക്കും. ട്രേഡേഴ്സിന് marketing structure, fundamentals and technical strategies എന്നിവ മനസ്സിലാക്കി തരുന്നതിലാണ് FinFit ഫോക്കസ് ചെയ്യുന്നത്.Stock Market Vs Crypto Vs Forex
Stock Marketing | Crypto Currency | Forex | |
Type | Company shares | Digital currency | Foreign currency |
Control | Government/Regulatory | Uncontrolled | Central banks/ Financial institutions |
Time | Fixed time limit | 24/7 | 24/5 |
Probability | Regular growth | High volatility | High liquidity, High trading volume |
Risk | Medium to High | Very High | High |
തുടക്കക്കാർ വരുത്തുന്ന സാധാരണ തെറ്റുകൾ
- പഠനമില്ലാതെ ട്രേഡ് ചെയ്യുക: ഓരോ മാർകെറ്റിംഗിനെ കുറിച്ചും ശരിയായ ധാരണയില്ലാതെ പണം നിക്ഷേപിക്കുന്നത് വലിയ നഷ്ടത്തിലേക്ക് നയിക്കും.
- ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കുക: തുടക്കത്തിൽ ചെറിയ തുക മാത്രം നിക്ഷേപിക്കുക.
- വികാരങ്ങൾക്കടിമപ്പെടുക: പേടി, അത്യാഗ്രഹം തുടങ്ങിയ വികാരങ്ങൾ ട്രേഡിംഗിനെ ബാധിക്കാൻ അനുവദിക്കാതിരിക്കുക.
- സ്റ്റോക്ക് മാർക്കറ്റ് – ദീർഘകാല വളർച്ചയ്ക്കുള്ള സാധ്യതയുള്ളതെങ്കിലും, റിസ്ക് കൂടുതലാണ്.
- ക്രിപ്റ്റോ ട്രെൻഡുകൾ – വളരെ ഉയർന്ന റിസ്കും റിട്ടേണും, പ്രത്യേകിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ സംഭവിക്കാം.
- ഫോറക്സ് ട്രെൻഡുകൾ – വിപണി കൂടുതൽ സങ്കീർണ്ണവും മാറ്റങ്ങൾ കൂടുതലുള്ളതും ആയതിനാൽ നല്ല പരിചയസമ്പത്തും അറിവും ആവശ്യമാണ്.
അതെ, ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ ബ്രോക്കറുടെ സേവനം ആവശ്യമാണ്.
അതെ, ട്രേഡിംഗിലൂടെ ലഭിക്കുന്ന ലാഭത്തിന് നികുതി ബാധകമാണ്. ഇത് നിങ്ങളുടെ വരുമാനമായി കണക്കാക്കും.